Thursday, May 16, 2024
spot_img

ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ; ഓസ്ട്രേലിയൻ പാർലമെന്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജൻ;ഭാരതീയ സംസ്കാരത്തെ മാറോടണച്ച് വരുൺ ഘോഷ്

കാൻബെറ: ഭാരതീയ സംസ്കാരം കാത്തുസൂക്ഷിച്ച് ഓസ്ട്രേലിയൻ പാര്‍ലമെന്‍റിലേക്ക് പുതിയ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായബാരിസ്റ്റർ വരുൺ ഘോഷ്. പാർലമെന്റിൽ ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം.

ഓസ്ട്രേലിയയുടെ ചരിത്രത്തിൽ‌ ഭ​ഗവദ് ​ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് വരുൺ ഘോഷ്. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പുതിയ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ഭ​ഗവദ് ​ഗീത തൊട്ട് സത്യവാചകം ചൊല്ലിയത്. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നിന്നും ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് പുതിയ നിയമനം.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബെനീസ് ഘോഷിന് ആശംസകൾ നേർന്നു. ഘോഷിന്റെ വൈദ​ഗ്ധ്യം തെളിയിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. താങ്കളെ പോലുള്ള ഒരാളെ തങ്ങളുടെ സംഘത്തിന് ലഭിച്ചത് ഭാ​ഗ്യമാണെന്നും ഉത്തമമായ തെരഞ്ഞെടുപ്പാണ് ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോം​ഗും ഘോഷിനെ സ്വാഗതം ചെയ്തു. ഭ​ഗവദ് ​ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഓസ്ട്രേലിയൻ സെനറ്ററാണ് ഘോഷ്, എന്നാൽ ഇതൊരു അവസാനം ആകരുതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles