Sunday, May 19, 2024
spot_img

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഉന്നതർ ? സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന HRDS ഇന്ത്യ വൈസ് പ്രസിഡന്റ് കെ.ജി.വേണു​ഗോപാൽ പറയുന്നു

തിരുവനന്തപുരം; സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി HRDS ഇന്ത്യ വൈസ് പ്രസിഡന്റ് കെ.ജി.വേണു​ഗോപാൽ. കുടുങ്ങാൻ പോകുന്നത് ഉന്നതരാണെന്നും അതിനുള്ള തെളിവുകൾ സ്വപ്ന സുരേഷിന്റെ പക്കൽലുണ്ടെന്ന വിവരമാണ് കെ.ജി.വേണു​ഗോപാൽ തത്വമയി ന്യൂസുമായി പങ്കുവെച്ചത്. എന്നാൽ ആ തെളിവുകൾ സ്വപ്ന സുരേഷിന്റെ കൈയിലില്ലെന്നും സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

HRDS ലെ ജീവനക്കാരി എന്ന നിലയിൽ എല്ലാ സഹായവും പിന്തുണയും നൽകും.സ്വപ്ന സുരേഷിന്റെ ജീവന് ഭീഷണിയുണ്ട്. ഉന്നതരുടെ പങ്ക് അന്വേഷണ ഉദ്യോ​ഗസ്ഥരോട് നേരത്തെ തന്നെ വെളിപ്പെടുത്തിരുന്നു.എന്നാൽ ഉന്നതരുടെ പങ്കുള്ള കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വപ്ന സുരേഷിനെ ഉന്നതർ കുറ്റരോപിതരാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു.പൊലീസിന്റെ പെട്ടന്നുള്ള ഫ്ലാറ്റ് തള്ളി തുറന്നുള്ള അറസ്റ്റ് എന്തിനെന്നത് ഉന്നതരുടെ പങ്ക് വെളിവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles