സീറോ മലബാര്‍ സഭയിലെ കുര്‍ബാന പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ഇടയലേഖനം ഇന്ന് പള്ളികളില്‍ വായിച്ചു. ചില പള്ളികളില്‍ ഇടയലേഖനം വായിക്കുന്നതിനോടനുബന്ധിച്ച് പ്രതിഷേധവും ഉടലെടുത്തു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയ ലേഖനത്തില്‍ സിനഡ് വിഷയം ചര്‍ച്ച ചെയ്‌തെന്നും ഇതില്‍ പറയുന്നുണ്ട്. ആരാധനക്രമത്തിലെ മാറ്റത്തില്‍ അന്തിമ തീരുമാനം മാര്‍പ്പാപ്പയാണ് എടുക്കേണ്ടത്. ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് അധികാരമില്ല. സഭാ വിശ്വാസികള്‍ക്കിടയില്‍ വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനം പറയുന്നുണ്ട്.
എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളിലാണ് ഇടയലേഖനത്തിനെതിരെ പ്രതിഷേധം ഉടലെടുത്തത്. ഭൂരിഭാഗം വൈദികരും അവരുടെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നതിനെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇടയലേഖന വായന വിശ്വാസികള്‍ തടസ്സപ്പെടുത്തി. വൈദികനെ ഇടയലേഖനം വായിക്കാന്‍ അനുവദിച്ചില്ല. പള്ളിക്കുള്ളില്‍ പ്രതിഷേധവുമുണ്ടായി. നിലവിലെ ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്നാണ് ഇവരുടെ ആവശ്യം.
ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും സര്‍ക്കുലര്‍ വായിക്കില്ലെന്നാണ് സൂചന. കുര്‍ബാന ക്രമം പരിഷ്‌കരിക്കാനുളള സിനഡ് തീരുമാനത്തിനെതിരെ ഔദ്യോഗികമായി സിനഡിന് പരാതി നല്‍കിയ സാഹചര്യത്തില്‍ ഇടയലേഖനം വായിക്കേണ്ടതില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്റെ നിലപാട്.
എന്നാല്‍ സിനഡ് തീരുമാനം അംഗീകരിക്കുന്ന അതിരൂപതയിലെ കര്‍ദിനാള്‍ അനുകൂല വൈദികര്‍ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. സഭയുടെ കീഴിലുളള മറ്റ് അതിരൂപതകളിലും ഇടയലേഖനം വായിക്കും. സിനഡ് പുതുക്കിയ കുര്‍ബാന രീതിയില്‍ ആദ്യഭാഗം വിശ്വാസികള്‍ക്ക് നേരെയും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും ആണ് നടത്തുക.
നവംബര്‍ 28മുതല്‍ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിര്‍ദ്ദേശം. എന്നാല്‍ മുഴുവന്‍ സമയവും ജനാഭിമുഖ കുര്‍ബ്ബാന തന്നെ തുടരണമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ നിലപാട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…