ദില്ലി: ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷന്‍ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007 ലാണ് ജേക്കബ് മാര്‍ ബര്‍ണബാസ് ചുമതലയേറ്റത്. സഭയിലെ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സാധാരണക്കാർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
അതേസമയം കോവിഡ് കാലത്ത് ദില്ലിയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2015 ലാണ് ഗുരുഗ്രാം ഭദ്രാസനാധിപനായി ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്. തെരുവില്‍ കഴിയുന്നവര്‍ക്ക് ദിവസവും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും 2010 മുതല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

