Tuesday, October 6, 2026

മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി മുതല്‍ ശക്തമായ മഴയാണ്. ഇതേതുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെയാണ് ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്. ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടര്‍ തുറന്നത്.

Related Articles

Latest Articles