Monday, May 6, 2024
spot_img

താലിബാൻ സർക്കാരിനോടുള്ള നയം വ്യക്തമാക്കി ഇന്ത്യ; ശക്തമായ ആശങ്ക അറിയിച്ചു

ദില്ലി: അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വർക്കിൻറെ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തിയുമായി ഇന്ത്യ. സിഐഎ മേധാവിയുമായും റഷ്യൻ സുരക്ഷ ഉപദേഷ്ടാവുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ദില്ലിയിൽ ചർച്ച നടത്തി. അഫ്ഗാൻ ഭീകരവാദികളുടെ കേന്ദ്രമാകുന്നതിലുള്ള കടുത്ത ആശങ്ക ഇന്ത്യ ചർച്ചയിൽ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയിൽ അതൃപ്തി പുകയുകയാണ്. താലിബാനെ തൽക്കാലം തള്ളിപ്പറയില്ല. നയം വ്യക്തമാക്കുന്ന വിവരങ്ങൾ ഇന്ത്യ പുറത്തുവിടുമെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. സിഐഎ മേധാവി വില്ല്യം ജെ ബേർണ്സ് ഇന്ത്യയുടെ നിലപാട് അറിയാനാണ് ദില്ലിയിൽ എത്തിയത്.

പാകിസ്ഥാൻ ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാനിൽ ഇടപെടാനുള്ള സാധ്യതയും ഇന്ത്യ വില്ല്യം ബേണ്സുമായി ചർച്ച ചെയ്തു. റഷ്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവും ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ കണ്ടു. കാബൂളിലെ ഇന്ത്യൻ എംബസി തുറക്കുന്നതുൾപ്പടെയുളള വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന.

താലിബാൻ സർക്കാരിൽ ആഭ്യന്തര ചുമതല ഹഖ്ഖാനി നെറ്റ് വർക്കിലെ സിറാജുദ്ദീൻ ഹഖ്ഖാനിക്കാണ്. 2008 ൽ കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിച്ചതിന് പിന്നിൽ ഹഖ്ഖാനി നെറ്റ്വർക്കാണെന്ന് വ്യക്തമായിരുന്നു. അഫ്ഗാനിസ്ഥാൻ മണ്ണ് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കില്ല എന്നതിൽ എന്തുറപ്പാണുള്ളത് എന്ന ചോദ്യമാണ് ഇന്ത്യ ചർച്ചകളിൽ ഉന്നയിക്കുന്നത്. താലിബാനെ തള്ളിപറഞ്ഞില്ലെങ്കിലും ഭീകരസംഘടന നേതാക്കളുടെ സാന്നിധ്യം കണ്ടില്ലെന്ന് നടിക്കരുത് എന്ന അഭിപ്രായം ബിജെപിയിലും ശക്തമാകുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles