Saturday, October 17, 2026

ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം, കുഞ്ഞുമായി യുവതി ജീവനൊടുക്കി

കിളിമാനൂർ: തലസ്ഥാന ജില്ലയിൽ വീണ്ടും ആത്മഹത്യ. തിരുവനന്തപുരം കിളിമാനൂരിൽ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് അമ്മ ജീവനൊടുക്കി. കിളിമാനൂരിലെ നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകന്‍ രജിന്‍ എന്നിവരാണ് മരിച്ചത്. ബിന്ദു, ഭര്‍ത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കുഞ്ഞിനെയുമെടുത്ത് യുവതി കിണറ്റില്‍ ചാടുകയായിരുന്നു. പൊള്ളലേറ്റ രജിലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിന്ദുവിന്റേത് രണ്ടാം വിവാഹമാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മൂന്നുവര്‍ഷം മുന്‍പാണ് ബിന്ദുവിന്റെയും രജിലാലിന്റെയും വിവാഹം നടന്നത്. ഇവർ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് അയൽവാസികൾ പോലീസിനോട് പറഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles