Thursday, May 16, 2024
spot_img

ഒടുവിൽ താലിബാൻ ഭീകരർ കാബൂളിലെത്തി; അഫ്ഗാൻ സൈന്യവുമായി നേർക്കു നേർ പോരാട്ടം തുടരുന്നു

കാബൂൾ: അഫ്​ഗാൻ തലസ്ഥാനമായ കാബൂളിലും താലിബാൻ ഭീകരർ. തലസ്ഥാന നഗരം ഭീകരർ വളഞ്ഞതായാണ് വിവരം. കാബൂളിൽ നിന്ന് 80 മൈൽ മാത്രം അകലെയുള്ള ജലാലാബാദും താലിബാൻ ഭീകരർ കൈപ്പിടിയിലൊതുക്കിയതോടെയാണ് കാബൂളും പിടിച്ചെടുത്തതായുള്ള നിർണ്ണായക വിവരം പുറത്തുവന്നിരിക്കുന്നത്. അഫ്ഗാൻ സൈന്യവുമായി ശക്തമായ പോരാട്ടം നടക്കുന്നതായും, കാബൂളിന്റെ നാലു ഭാഗങ്ങളും താലിബാൻ വളഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രണ്ട് ദിവസം മുൻപാണ് താലിബാൻ കാണ്ഡഹാർ പിടിച്ചെടുത്തത്. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്​ഗാനിലെ ഹെറത്, ​ഗസ്നി പ്രദേശങ്ങൾ നേരത്തെ താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാർ കൂടി പിടിച്ചെടുത്തതോടെ അഫ്​ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളിൽ 12 എണ്ണവും താലിബാന്റെ കൈയിലായി. അഫ്​ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ മടങ്ങിയെത്തണമെന്ന് കേന്ദ്രസർക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെടാനാണ് സർക്കാർ നിർദേശം. താലിബാൻ ആക്രമണം നടക്കുന്ന മാസർ ഐ ഷരീഫിൽ ഇന്ത്യക്കാർ ഉണ്ടെങ്കിൽ ഉടൻ ഡൽഹിയിലേക്ക് മടങ്ങിയെത്താനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. താലിബാൻ അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles