കാബൂൾ: താലിബാൻ ഭീകരർ മൃതദേഹങ്ങളെ പോലും ബലാത്സംഗം ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരു സ്ത്രീയാണ് മനുഷ്യ മനഃസാക്ഷിയെപോലും ഞെട്ടിപ്പിക്കുന്ന ഈ കാര്യം വെളിപ്പെടുത്തിയത്.
ആ സ്ത്രീയുടെ വാക്കുകൾ ഇങ്ങനെ:
“ആ വ്യക്തി മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നത് അവർ കാര്യമാക്കുന്നില്ല … കണ്മുന്നിൽ കാണുന്ന സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയാണ് ആ നരാധമന്മാർ. അതേസമയം ഭീകരർ വീടുകൾ തോറും കയറിയിറങ്ങി സ്ത്രീകളെ ഉപദ്രവിക്കുന്നുമുണ്ട് എന്നും ആ സ്ത്രീ പറഞ്ഞു. അഫ്ഗാൻ സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന പല സ്ത്രീകളും ഇപ്പോൾ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ടെന്നും അവർ കണ്ണുനീരോടെ പറയുന്നു.
എന്നാൽ ഇതിനുമുൻപും താലിബാന്റെ സ്ത്രീകളോടുളള ക്രൂരതയെപ്പറ്റി മറ്റൊരു സ്ത്രീയും വ്യക്തമാക്കിയിരുന്നു. ‘താലിബാന്റെ കണ്ണുകളിൽ സ്ത്രീകൾ ജീവനുള്ള വസ്തുക്കളല്ല. മറിച്ച് വെറും മാംസം മാത്രമാണ്. അവർ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. അവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നു. അവർ മൃതശരീരം നായ്ക്കൾക്ക് തിന്നാൻ ഇട്ടുകൊടുക്കുന്നു’, പറയുന്നത് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായ 33 കാരി ഖതേറയാണ്. നിരവധി തവണയാണ് താലിബാൻ ഖതേറയെ വെടിവെച്ചത്. ശേഷം ഇവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു.
ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് താൻ അനുഭവിച്ച ക്രൂരതകളും താലിബാന്റെ പൈശാചിക മുഖവും യുവതി തുറന്നു പറഞ്ഞത്. ഗസ്നി നഗരത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് യുവതിയെ താലിബാൻ ഭീകരവാദികൾ വളഞ്ഞത്. ഐഡി പരിശോധിച്ച ശേഷം താലിബാൻ തീവ്രവാദികൾ തനിക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഖതേറ പറഞ്ഞു. താലിബാൻ ഭീകരർ ആക്രമിക്കുമ്പോൾ താൻ രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന് യുവതി ഞെട്ടലോടെ ഓർക്കുന്നു. തന്നെ പലതവണ അവർ കുത്തിയെന്നും കണ്ണുകൾ ചൂഴ്ന്നെടുത്തുവെന്നും യുവതി പറയുന്നു.
‘അവർ ആദ്യം ഞങ്ങളെ (സ്ത്രീകളെ) പീഡിപ്പിക്കുകയും തുടർന്ന് ശിക്ഷയുടെ ഫലമായി ഞങ്ങളുടെ ശരീരം ഉപേക്ഷിക്കുകയും ചെയ്തു. ചിലപ്പോൾ നമ്മുടെ ശരീരം നായ്ക്കൾക്കുള്ള തീറ്റയാകും. മറ്റുചിലപ്പോൾ കഴുകന്മാർ കൊത്തിവലിക്കും. ഞാൻ അതിജീവിച്ചത് എന്റെ ഭാഗ്യമായിരുന്നു. അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കും എന്ത് നരകമാണ് സംഭവിക്കുന്നതെന്ന് സങ്കൽപ്പിക്കണമെങ്കിൽ താലിബാനു കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ ജീവിക്കണം. താലിബാന്റെ കണ്ണിൽ സ്ത്രീകളാറം ജീവനുള്ള അവസ്തുക്കളല്ല, മറിച്ച് കുറച്ച് മാംസം മാത്രമാണ്’, യുവതി പറയുന്നു. കാബൂൾ വിട്ട് ചികിത്സയ്ക്കായി ദില്ലിയിലെത്തിയ യുവതി ഭർത്താവിനും കുട്ടിക്കുമൊപ്പം ജീവിക്കുകയാണ്. താലിബാൻ സ്ത്രീകളെ പരിശോധിക്കാൻ പുരുഷ ഡോക്‌ടർമാരെ അനുവദിക്കാറുണ്ടായിരുന്നില്ലെന്ന് യുവതി അഭിമുഖത്തിൽ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

