Saturday, October 10, 2026

ചരിത്രം തിരുത്തിക്കുറിച്ച് യോഗി, ഇനി ഒരു സ്ത്രീയും യുപിയിൽ പീഡനം അനുഭവിക്കില്ല; മിഷൻ ശക്തി 3.0 യ്‌ക്ക് തുടക്കം

ലക്‌നൗ : മിഷൻ ശക്തി 3.0 യ്‌ക്ക് തുടക്കം കുറിക്കാൻ യോഗി സർക്കാർ. സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ലക്‌നൗവിലെ ഇന്ദിര ഗാന്ധി പ്രതിഷ്ഠാനിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ഗവർണർ ആനന്ദിബേൻ പട്ടേൽ എന്നിവരും പങ്കെടുക്കും.

കന്യാ സുമംഗല യോജനയുടെ കീഴിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിലൂടെ സ്ത്രീകൾക്ക് വീടുകളിലെത്തി പോലീസ് സുരക്ഷ നൽകും. സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് നീതി ലഭിച്ചോയെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി പഞ്ചായത്ത് ഭവനുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതോടെ ചരിത്രപരമായ ഒരു മാറ്റത്തിനാണ് യോഗി സർക്കാർ തുടക്കം കുറിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles