Friday, May 17, 2024
spot_img

അഫ്ഗാൻ സ്ത്രീകൾ നിശ്ശബ്ദരാക്കപ്പെട്ടു, താമസിയാതെ അപ്രത്യക്ഷമായേക്കാം’;പൊതുസമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും അഫ്ഗാൻ സ്ത്രീകളെ തുടച്ചു നീക്കാൻ താലിബാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നത് തുടരുമ്പോൾ, നിരവധി അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ സംഘടനകളും രാജ്യത്തിന്റെ ലിംഗാധിഷ്ഠിത നയങ്ങളെക്കുറിച്ച് പതിവായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് “സ്ത്രീകൾക്കെതിരായ യുദ്ധം” എന്നാണ് അന്താരാഷ്ട്രതലത്തിൽ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എൻജിഒ ആയ ആംനസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിക്കുന്നത്. അഫ്ഗാനിലെ മനുഷ്യാവകാശ ലംഘകരെ വിചാരണ ചെയ്യേണ്ടതിന്റെ പ്രാധാന്യവും സംഘടന വ്യക്തമാക്കുന്നു.

മാത്രമല്ല, താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ലിംഗാധിഷ്ഠിതവും വിവേചനപരവുമായഒട്ടനവധി സംഭവങ്ങളും ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്,

‘അഫ്ഗാൻ സ്ത്രീകൾ നിശ്ശബ്ദരാക്കപ്പെട്ടു, താമസിയാതെ അപ്രത്യക്ഷമായേക്കാം’- ആംനസ്റ്റിയെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു,പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നും സ്ത്രീകളെയും പെൺകുട്ടികളെയും അകറ്റാൻ ശ്രമിക്കുന്ന ഗ്രൂപ്പിന്റെ വിവേചനപരമായ ലക്ഷ്യങ്ങളെയാണ് താലിബാന്റെ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

Related Articles

Latest Articles