Monday, December 29, 2025

തമിഴ് നടന്‍ സൂരിയ്ക്ക് വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ്; താരത്തിന്റെ റസ്‌റ്റോറന്റുകളില്‍ ഉദ്യോ​ഗസ്ഥ സംഘത്തിന്റെ മിന്നല്‍ പരിശോധന

തമിഴ് നടന്‍ സൂരിയുടെ റസ്‌റ്റോറന്റുകളില്‍ ഉദ്യോ​ഗസ്ഥ സംഘത്തിന്റെ മിന്നല്‍ പരിശോധന. വാണിജ്യ നികുതി വകുപ്പാണ് പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയ്ക്ക് ശേഷം നടന് വാണിജ്യ നികുതി വകുപ്പ് നോട്ടീസ് നല്‍കി. റസ്‌റ്റോറന്റില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ജിഎസ്ടി കൂടാതെ വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നതിനെ തുടര്‍ന്നാണ് ഉദ്യോ​ഗസ്ഥ സംഘം പരിശോധനയ്ക്കായി എത്തിയത്.

കൊമേഴ്ഷ്യല്‍ ടാക്‌സ് ഓഫീസര്‍ സെന്തിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മധുരയിലെ റസ്റ്റോറന്റുകളില്‍ പരിശോധന നടത്തിയത്. അന്വേഷണത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഇല്ലാതെയാണ് പണം ഈടാക്കിയതെന്നും കൃത്യമായി ജിഎസ്ടി ഇല്ലാതെയാണ് സാധനങ്ങള്‍ വാങ്ങിയതെന്നും കണ്ടെത്തി. ഇതിന് ശേഷമാണ് നടന് നോട്ടീസ് നല്‍കിയത്.

സംഭവത്തില്‍ ഉടമ സൂരിയോടും പങ്കാളികളോടും 15 ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ വാണിജ്യ നികുതി വകുപ്പ് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles