Friday, April 26, 2024
spot_img

ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പ്!!
യുപിയിലെ ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്

ലക്‌നൗ : ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉത്തർപ്രദേശിലെ ബിജെപി സംസ്ഥാന പ്രവർത്തക സമിതി സമ്മേളനം ഇന്ന് ലക്‌നൗവിൽ നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിനെ അഭിസംബോധന ചെയ്യുമെന്നറിയിച്ചിട്ടുണ്ട്. സംസ്ഥാന-ജില്ല-മണ്ഡല വ്യത്യാസമന്യേ പാർട്ടിയിലെ എല്ലാ പ്രവർത്തകരും പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി ഉത്തർപ്രദേശ് അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി വ്യക്തമാക്കി.

ഭാരവാഹികൾ ഉൾപ്പടെ സംസ്ഥാനത്ത് നിന്ന് 700-ൽ അധികം പ്രതിനിധികൾ പങ്കുചേരും. കർമ്മ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുമെന്നും നിലവിൽ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് അവലോകനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ രാഷ്‌ട്രീയ പ്രമേയവും പാസാക്കും. ഫെബ്രുവരി 5-ന് മുൻപ് 98 പ്രവർത്തക സമിതി യോഗങ്ങളും ഫെബ്രുവരി 12-ന് മുൻപ് 1900 മണ്ഡല തല യോഗങ്ങളും പാർട്ടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനുവരി 16-17 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് നടന്നിരുന്നു.ദില്ലിയിൽ വച്ചു നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയും പാർട്ടി പ്രവർത്തകർക്ക് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകിയതായി ചൗധരി വ്യക്തമാക്കി.

Related Articles

Latest Articles