Sunday, May 5, 2024
spot_img

പ്രൗഡഗംഭീരമായ പുതിയ പാർലമെന്റ് മന്ദിരം ; ഉദ്ഘാടനം മാർച്ചിൽ നടന്നേക്കും , ചിത്രങ്ങൾ പുറത്തുവിട്ടു

പുതുതായി പണി കഴിപ്പിച്ച പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. സെൻട്രൽ വിസ്ത റീഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡാണ് പുതിയ മന്ദിരം പണികഴിപ്പിച്ചത്. വലിയ ഹാളുകളും , കമ്മിറ്റി റൂംസും , ലൈബ്രറിയും , വലിയ പാർക്കിംഗ് സ്‌പേസ് എന്നിവയടങ്ങിയ ഗംഭീരമായ മന്ദിരമാണ് പണിതിരിക്കുന്നത്. പുതിയ ലോക്‌സഭയിൽ 888 സീറ്റുകളും, രാജ്യസഭയിൽ 384 സീറ്റുകളുമുണ്ട്. ഈ വർഷം മാർച്ചിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് റിപ്പോർട്ട്.

862 കോടി ചെലവിട്ടാണ് പുതിയ മന്ദിരം പണിതിരിക്കുന്നത്. ദേശീയ പക്ഷിയായ മയിലിന്റെ തീമിലാണ് ലോക്സഭയുടെ പണികഴിപ്പിച്ചിരിക്കുന്നത്. രാജ്യ സഭയ്ക്ക് ദേശീയ പുഷ്പ്പമായ താമരയുടേയും ചിത്രപ്പണിയാണ് രാജ്യ സഭയ്ക്ക് നൽകിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് കൂടി ആരുടേയും സഹായമില്ലാതെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles