Saturday, October 3, 2026

ലക്ഷ്യം ഹിന്ദു ഭക്തർ?അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി;ഭീകരസംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

ശ്രീനഗർ: അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറിയ ഭീകരസംഘവുമായി ബന്ധമുള്ള മൂന്ന് ഗ്രൗണ്ട് വർക്കർമാരെ കശ്മീരിലെ അനന്ത്‌നാഗിൽ പോലീസ് അറസ്റ്റ് ചെയ്തു. അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) ഉപയോഗിച്ചാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ഇവരെ തിരിച്ചറിഞ്ഞത്. അമർനാഥ് യാത്രയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അനന്ത്‌നാഗ് ജില്ലയിലെ സർബൽ മേഖലയിൽ സ്ഥാപിച്ചിരുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റമാണ് സംശയാസ്പദരായ മൂന്ന് പേരെ തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖകളും മറ്റ് വിവരങ്ങളും പരിശോധിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ, മൂന്നുപേരും ഭീകരസംഘവുമായി ബന്ധമുള്ള ഗ്രൗണ്ട് വർക്കർമാരാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കശ്മീരിൽ ആദ്യമായാണ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭീകരസംഘവുമായി ബന്ധമുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles