Sunday, May 5, 2024
spot_img

അഫ്ഗാനിസ്ഥാനില്‍ പ്രാര്‍ഥനക്കിടെ പള്ളിയില്‍ സ്​ഫോടനം; നൂറോളം പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സൂചന

കാബൂൾ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ (Afghan) കുന്ദുസില്‍ ഉഗ്രസ്‌ഫോടനം. വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ഷിയാ പള്ളിയിലാണ് സ്​ഫോടനം ഉണ്ടായത്. സംഭവത്തില്‍ നൂറോളം പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്​തെന്ന്​ താലിബാനെ ഉദ്ധരിച്ച്‌​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

മരിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന്​ അധികൃതര്‍ അറിയിച്ചു. ​എന്നാല്‍, മരണസംഖ്യ സംബന്ധിച്ച്‌​ ഔദ്യോഗിക സ്ഥിരീകരണം പുറത്ത്​ വന്നിട്ടില്ല. സ്​ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. എങ്കിലും സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്നാണ് സൂചന. സ്​ഫോടനത്തെ കുറിച്ച്‌​ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് താലിബാന്‍ വക്​താവ്​ സെയ്​ബുള്ള മുജാഹിദ്​ അറിയിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനവും വസിക്കുന്ന പ്രവിശ്യയാണ് ഖുണ്ഡുസ്.കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു.

Related Articles

Latest Articles