Monday, May 6, 2024
spot_img

വന്ദേ ഭാരത് ഒരു സാധാരണ ട്രെയിൻ ആണെന്ന എം വി ഗോവിന്ദന്റെ അഭിപ്രായത്തോട് പരിതപിക്കുവാൻ മാത്രമേ കഴിയൂ; സത്യം ട്രെയിൻ കണ്ടവർക്കും യാത്ര ചെയ്തവർക്കുമറിയാം; സമകാലികം പരിപാടിയിൽ തത്വമയി ന്യൂസ് ചീഫ് രാജേഷ് ജി പിള്ള

വന്ദേ ഭാരത് ഒരു സാധാരണ ട്രെയിൻ ആണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി തത്വമയി ന്യൂസ് ചീഫ് രാജേഷ് ജി പിള്ള. ദൂരദർശന്റെ പരിപാടിയായ സമകാലികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രതീക്ഷകൾ വാനോളം ആണ്. രാഷ്ട്രീയ മത സാമുദായിക ബന്ധങ്ങൾക്കതീതമായി കേരള ജനത വന്ദേ ഭാരതിനെ സ്വീകരിച്ചു. രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കേരളത്തിന്റെ വികസനവും മാറുന്നു എന്നുള്ള ഒരു വലിയ തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. വിദേശ ട്രെയിനുകളോട് കിടപിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ ആണ് വന്ദേ ഭാരതിൽ ഒരുക്കിയിരിക്കുന്നത്. ഇതൊരു പ്രതീകമാണ്. നമുക്കും ഇത്തരത്തിലുള്ള വികസനം പ്രാവർത്തികമാക്കാനാകും എന്ന പ്രതീകം. പ്രധാനമന്ത്രി ഇന്നലെ യുവം കോൺക്ലേവിൽ പ്രധാനമായും സംസാരിച്ചത് യുവജനങ്ങളോടാണ്. യുവജനങ്ങളെ ഒരുമിച്ചു കൂട്ടി അവരിലൂടെ രാജ്യത്തിന്റെ ഭാവിയുടെ സ്വപ്നം അവർക്ക് വിൽക്കുകയാണ് അദ്ദേഹം ചെയ്തത്. ആ സ്വപ്നം ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ അടിസ്ഥാനത്തിൽ സാധ്യമാണ് എന്ന് പറയുകയാണ് അദ്ദേഹം ചെയ്തത്. അതിനാൽ നരേന്ദ്രമോദി കേരളം സന്ദർശിച്ച രണ്ട് ദിനങ്ങൾ കേരളത്തിന്റെ മനംനിറച്ച് രണ്ടുദിവസങ്ങളായി മാറുകയാണ്. ഇതൊരു നാഴികക്കല്ലായും ചരിത്ര നിമിഷവുമായി മാറുകയാണ്.

ഭാരതത്തിൽ ഇന്ന് നടക്കുന്ന വികസനം നമ്മൾ കാണുന്നതാണ്. കഴിഞ്ഞ പത്തറുപത് വർഷങ്ങളായി നമ്മൾ കാണാത്ത വികസനമാണ് 2014 മുതൽ കഴിഞ്ഞ 10 വർഷമായി നടന്നുകൊണ്ടിരിക്കുന്നത്. നോർത്ത് ഈസ്റ്റിൽ ചരിത്രം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വികസനമാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടം തങ്ങളെ അവഗണിക്കുന്നു എന്ന മനോഭാവമാണ് ഇവിടങ്ങളെ ചെറുപ്പക്കാർക്ക് ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെ റെയിൽ റെയിൽവേ വികസനം വരുന്നു, വിമാനത്താവളങ്ങൾ തുറക്കുന്നു, വികസന പദ്ധതികൾ വരുന്നു. കേരളത്തിൽ അത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത് ജനങ്ങളുടെ ഇന്നത്തെ മനോഭാവത്തിൽ നിന്ന് തന്നെ വ്യക്തമാണ്. അടുത്ത 25 വർഷത്തെ വികസിത ഇന്ത്യയെ കുറിച്ചാണ് പ്രധാനമന്ത്രി ദീർഘവീക്ഷണത്തോടെ സംസാരിക്കുന്നത്. വന്ദേ ഭാരത് തരുന്നതിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയോ വിളിക്കുകയോ അദ്ദേഹം ചെയ്യുന്നില്ല. മറിച്ച് ഇത് ഒരു തുടക്കമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ചടങ്ങിൽ സംസാരിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഇതുതന്നെയാണ് പറഞ്ഞത്. വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ട്രെയിനിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഭാവിയിലേക്ക് നോക്കാനാണ് അവർ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഡിജിറ്റൽ എംപവർമെന്റ് വേഗതയിലൂടെ നാഷണൽ ഇന്റഗ്രേഷന്റെ ദേശീയമായ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ഘടകം കൂടി ഇതിൽ ഉണ്ട്.

വന്ദേ ഭാരത് ഒരു സാധാരണ ട്രെയിൻ ആണെന്ന എം വി ഗോവിന്ദന്റെ അഭിപ്രായത്തോട് പരിതപിക്കുവാൻ മാത്രമേ കഴിയൂ. എന്നാൽ അതൊരു സാധാരണ ട്രെയിൻ അല്ല എന്നത് കണ്ടവർക്കും യാത്ര ചെയ്തവർക്കുമറിയാം. ഇങ്ങനെയൊക്കെ പറയുമ്പോൾ അവനവന്റെ വിശ്വാസ്യത തന്നെയാണ് പോകുന്നത്. ഇത്തരം പൊള്ളയായ മുദ്രാവാക്യങ്ങളും വീക്ഷണം ഇല്ലാത്ത കാര്യങ്ങൾ പറയാൻ ശ്രമിച്ചതും കൊണ്ടാണ് കേരളത്തിന്റെ അവസ്ഥ ഇങ്ങനെയായത്. 42 പൊതു മേഖലാ സ്ഥാപനങ്ങൾ ഉള്ളതിൽ 38 പരിതാപകരമായ അവസ്ഥയിലാണ് ഉള്ളത്

റെയിൽവേ അവതരിപ്പിച്ച ബജറ്റിൽ വലിയൊരു തുകയാണ് പെൻഷൻ ആയിട്ടും ശമ്പളം ആയിട്ടും ചെലവഴിക്കുന്നത്. അതുകൊണ്ട് റെയിൽവേയ്ക്ക് യാതൊരു കുഴപ്പവുമില്ല. റെയിൽവേ ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് കേരളത്തിലെ കെഎസ്ആർടിസിയുടെ അവസ്ഥ എന്താണ് നമുക്കറിയാം.

ഇന്ന് വളരെ കൃത്യമായി കേരളത്തെ പഠിച്ചിട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. കേരളത്തിലെ മട്ട അരിയുടെ കാര്യം മുതൽ തദ്ദേശീയമായി ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ കാര്യം മുതൽ കുമരകത്തിൽ നടന്ന ജി 20 മീറ്റിങ്ങിന്റെ കാര്യത്തെക്കുറിച്ച് പോലും അദ്ദേഹം വളരെ കൃത്യമായി സംസാരിക്കുന്നുണ്ട്. അദ്ദേഹം വളരെ കൃത്യമായി ഇക്കാര്യങ്ങൾ പഠിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. കേരളത്തിലെ സാധ്യതകളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.

വികസന പദ്ധതികൾക്ക് കേരളത്തിൽ ഇല്ലാത്ത സുതാര്യത നടപ്പിലാക്കി കേന്ദ്ര സർക്കാർ വികസനം കൊണ്ടുവരുന്നു.രാഷ്ട്രീയ മാറ്റിവെച്ച് നാടിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയുടെ വികസനത്തിൽ നിന്നും കേരള മാത്രം പുറകോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ഇനിയുള്ള കാലം യുവാക്കൾ അത് ക്ഷമിക്കുകയുമില്ല. രാഷ്ട്രീയത്തിനും അപ്പുറം യുവാക്കളെ ഒപ്പം ചേർത്ത് മുന്നോട്ടു പോകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാജ്യത്ത് നടപ്പിലാകുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് കേരളം പുറംതിരിഞ്ഞു നിൽക്കരുത് എന്ന കൃത്യമായ സന്ദേശവും കൂടിയാണ് മോദിയുടെ വരവും പ്രസംഗവും” – അദ്ദേഹം പറഞ്ഞു

Related Articles

Latest Articles