Wednesday, May 15, 2024
spot_img

പഞ്ചാബ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച്‌ ടീം’ റോക്കട്രി’ ; ചിത്രങ്ങൾ പങ്കു വെച്ച് മാധവൻ

പഞ്ചാബ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച്‌ മാധവന്റെ ‘റോക്കട്രി ദി നമ്ബി എഫ്ഫക്റ്റ്’ സിനിമ ടീം. സംവിധായകനും നായകനുമായ ആര്‍. മാധവനും മറ്റ് അണിയറ പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസം സുവര്‍ണ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്.

‘നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ് മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ജൂലൈ ഒന്നിനായിരുന്നു. ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷത്തില്‍ എത്തിയത്

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവ്. നമ്ബി നാരായണന്റെ ജീവിതത്തിലെ സുപ്രധാനമായ 27 മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായിക. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ ജോഡി സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് കോ ഡയറക്ടര്‍. സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Related Articles

Latest Articles