Thursday, May 2, 2024
spot_img

പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സർവകലാശാല;വെബ്സൈറ്റിൽ ഇപ്പോഴും വിസി ഡോ. രാജശ്രീ എംഎസ് ,സുപ്രീംകോടതി രാജശ്രീയെ പുറത്താക്കിയിട്ട് ഒന്നര മാസം

തിരുവനന്തപുരം :സുപ്രീംകോടതി രാജശ്രീയെ പുറത്താക്കിയിട്ട് ഒന്നര മാസം കഴിഞ്ഞു.എന്തന്നാൽ ഇപ്പോഴും വെബ്സൈറ്റിൽ വിസിയായി കാണിച്ചിരിക്കുന്നത് ഡോ. രാജശ്രീ എം എസിനെയാണ്.സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.സംസ്ഥാന നിയമം നിലനില്‍ക്കുമ്പോഴും, യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ വ്യക്തമാക്കിയത്.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കുന്നതിന് സുപ്രീം കോടതി കണക്കിലെടുത്തത് ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെയും കല്‍ക്കട്ട സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവും ആയി ബന്ധപ്പെട്ട കേസിലെ വിധികളാണ്. ഈ രണ്ട് സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് രാജശ്രീ എം എസ്സിന്റെ കേസ്. ഗുജറാത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര യോഗ്യത പോലും ഇല്ലായിരുന്നുവെന്നും കേരളം പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Related Articles

Latest Articles