തെലങ്കാന ബിജെപി സംസ്ഥാന പ്രസിഡണ്ട് ബണ്ടി സഞ്ജയ് കുമാർ അറസ്റ്റിൽ. തെലുങ്കാനയില്‍ അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബണ്ടി സഞ്ജയ് കുമാറും പ്രവര്‍ത്തകരും രാത്രി ഓഫീസില്‍ ധര്‍ണ്ണനടത്തിയിരുന്നു. ബണ്ടി സഞ്ജയ് കുമാറിന്‍റെ കരിംനഗറിലുള്ള ലോക്‌സഭാ ഓഫീസില്‍ നിന്നായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.രാത്രി ബിജെപിയുടെ പാര്‍ട്ടി ഓഫീസിലേക്ക് ഇരച്ചു കയറിയാണ് പൊലീസ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഓഫീസില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതക്കുകയും ചെയ്തു.
തെലങ്കാന രാഷ്ട്രീയത്തിൽ ബിജെപി ഒരു സുപ്രധാന കക്ഷിയായി വളരുകയാണ്. പാർട്ടിയുടെ വളർച്ചയിൽ ആശങ്കാകുലരായ TRS നേതാക്കൾ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

