Friday, December 26, 2025

തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഗായത്രി മന്ത്രം ജപിക്കേണ്ടതിങ്ങനെ

“ഓം ഭൂര്‍ ഭുവഃ സ്വഃ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്”

മന്ത്രങ്ങളുടെ മാതാവായാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്.

ഈ മന്ത്രം മൂന്നു തവണ ജപിച്ച ശേഷമാണ് ഏതു മന്ത്രജപവും ആരംഭിക്കേണ്ടത്. അത് ആ മന്ത്രത്തിന്റെ ഫലം ഇരട്ടിയാക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രി മന്ത്രം അര്‍ത്ഥമാക്കുന്നത്.

ബുദ്ധിക്ക് ഉണര്‍വും ഉന്മേഷവും നല്‍കുന്ന ഈ മന്ത്രം അതി രാവിലെ ജപിക്കുന്നത് നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ ഉത്തമമാണ്. സൂര്യഭഗവാനെ പ്രീതിപ്പെടുത്താനുള്ള പ്രാര്‍ത്ഥന ആയതിനാല്‍ തന്നെ സൂര്യാസ്തമയത്തിനു ശേഷം ഗായത്രിമന്ത്രം ജപിക്കാന്‍ പാടില്ല.

അതുകൊണ്ടു തന്നെ സൂര്യോദയത്തിന് മുന്‍പോ സൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന മദ്ധ്യാഹ്ന സമയത്തോ സൂര്യാസ്തമയത്തിനു തൊട്ടു മുമ്ബെയുള്ള സായം സന്ധ്യയിലോ ആയിരിക്കണം ഗായത്രി മന്ത്രം ജപിക്കേണ്ടത്. ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മളില്‍ പോസിറ്റീവ് എനര്‍ജി ഉടലെടുക്കുന്നു. ഒപ്പം നമ്മുടെ മനസും ജീവിതവും ഒരുപോലെ പ്രകാശപൂരിതമാകുന്നു.

ഗായത്രിമന്ത്രം രാവിലെ ജപിക്കുന്നതിലൂടെ സരസ്വതീദേവിയുടെ അനുഗ്രഹത്താല്‍ ജ്ഞാനവും ഉച്ചയ്‌ക്കു ജപിക്കുന്നതിലൂടെ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്താല്‍ ദുരിതശാന്തിയും സന്ധ്യയ്‌ക്കു ജപിക്കുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താല്‍ ഐശ്വര്യവും ലഭിക്കുന്നു എന്നാണ് വിശ്വാസം. അതായത് തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഊര്‍ജ സ്രോതസ്സാണു ഗായത്രി. അതിനാല്‍ ഗായത്രി മന്ത്രം ഈ മൂന്ന് ശക്തികളുടെ അനുഗ്രഹം നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്.

Related Articles

Latest Articles