Monday, April 29, 2024
spot_img

കർക്കിടകമാസത്തിൽ നാലമ്പല ദർശനം മറക്കരുത്! അറിയാം ക്ഷേത്രങ്ങളെ കുറിച്ച്

തൃശ്ശൂര്‍ ജില്ലയില്‍ നാട്ടിക ഗ്രാമപഞ്ചായത്തില്‍ തൃപ്രയാര്‍ ദേശത്ത് കനോലി കനാലിന്റെ പടിഞ്ഞാറേക്കരയിലാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അത്യുഗ്രഭാവത്തില്‍ കുടികൊള്ളുന്ന ശ്രീരാമനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ആറടി ഉയരം വരുന്ന ചതുര്‍ബാഹുവിഗ്രഹമാണ് ഇവിടെയുള്ളത്. കിഴക്കോട്ടാണ് ദര്‍ശനം.

നാലമ്പലങ്ങളില്‍ എറണാകുളം ജില്ലയിലുള്ള ഏക ക്ഷേത്രമാണിത്. ആലുവ താലൂക്കില്‍ പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ ചാലക്കുടിപ്പുഴയുടെ കരയിലാണ് ഈ മഹാക്ഷേത്രം. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ 108 ദിവ്യക്ഷേത്രങ്ങളിലൊന്നായ ഇവിടെ ആറടി ഉയരമുള്ള ചതുര്‍ബാഹുവിഗ്രഹമാണ് പ്രതിഷ്ഠ.

തൃശ്ശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട നഗരത്തിലാണ് കൂടല്‍മാണിക്യം സംഗമേശ്വരസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ഭരതനായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ശൈവ-വൈഷ്ണവ ചൈതന്യങ്ങളോടുകൂടിയ ശങ്കരനാരായണനായും സങ്കല്പമുണ്ട്. ക്ഷേത്രത്തിലെ പൂജകള്‍ വൈഷ്ണവഭാവത്തിലും ആചാരം ശൈവഭാവത്തിലുമാണ് നടത്തപ്പെടുന്നത്.

തൃശ്ശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്തില്‍ പായമ്മലിലാണ് ഈ ക്ഷേത്രം. നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ ക്ഷേത്രമാണിത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ചതുരശ്രീകോവിലാണുള്ളത്.

ദശരഥന്റെ ഇളയപുത്രനായ ശത്രുഘ്നന്‍ കുടികൊള്ളുന്ന ക്ഷേത്രത്തില്‍, നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ വിഗ്രഹമാണുള്ളത്.

Related Articles

Latest Articles