Tuesday, May 7, 2024
spot_img

പത്ത് ദിനങ്ങൾ ! പന്ത്രണ്ട് സംസ്ഥാനങ്ങൾ ! 29 വമ്പൻ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന് സമർപ്പിക്കും

വികസന പദ്ധതികൾ സമർപ്പിക്കുന്നതിനായിവരുന്ന പത്തു ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്നത് 12 സംസ്ഥാനങ്ങൾ. 29 വികസന പദ്ധതികളാണ് അദ്ദേഹം ഈ പത്ത് ദിവസത്തിനുള്ളിൽ രാജ്യത്തിന് സമർപ്പിക്കുക. തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, ബംഗാൾ, ബിഹാർ, ജമ്മു കശ്മീർ, അസം, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക.

നാളെ തെലങ്കാനയിലെ അദിലാബാദിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌തുകൊണ്ടാണ് ഇനിയുള്ള പത്ത് ദിവസത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുക. തുടർന്ന് തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഭാരതീയ നാബികിയ വിദ്യുത് നിഗം ലിമിറ്റഡ് (ഭവിനി) സന്ദർശിക്കും. അദിലാബാദിലും ചെന്നൈയിലും അദ്ദേഹം പൊതുയോഗങ്ങളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും.

മാർച്ച് 5ന് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഇവിടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം പിന്നീടെത്തുക ഒഡീഷയിലാണ്. ഇവിടെ നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുന്ന അദ്ദേഹം ചന്ദിഖോലെയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

മാർച്ച് ആറിന് പശ്ചിമ ബംഗാളിൽ എത്തുന്ന അദ്ദേഹം കൊൽക്കത്തയിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ബരാസത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇവിടെ നിന്ന് ബിഹാറിലേക്ക് പോകുന്ന അദ്ദേഹം ബേട്ടിയയിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. തൊട്ടടുത്ത ദിവസം ജമ്മു കശ്മീരിലാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ. വൈകുന്നേരം ദില്ലിൽ മാദ്ധ്യമ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

മാർച്ച് എട്ടിന് ദില്ലിയിൽ നടക്കുന്ന അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം അസമിലേക്ക് തിരിക്കും. അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ്ങിൽ സെല ടണലിന്റെ ഉദ്ഘാടനവും തുടർന്ന് ഇറ്റാനഗറിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. പിന്നീട് അസമിലെ ജോർഹട്ടിൽ ഇതിഹാസ അഹോം ആർമി കമാൻഡർ ലചിത് ബോർഫുകന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ജോർഹട്ടിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും

തുടർന്ന് പശ്ചിമ ബംഗാളിൽ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി, സിലിഗുരിയിൽ വിവിധ പദ്ധതികൾക്ക് തുടക്കമിടുകയും പൊതുയോഗത്തത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

മാർച്ച് 10ന് ഉത്തർപ്രദേശിലെ അസംഗഢിൽ വിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. പിറ്റേന്ന് ദില്ലിയിൽ ‘നമോ ഡ്രോൺ ദീദി’, ‘ലക്ഷപതി ദീദി’ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഹരിയാന ഭാഗവും മോദി ഉദ്ഘാടനം ചെയ്യും. അന്നു വൈകുന്നേരം ഡിആർഡിഒ-യുടെ പരിപാടിയിൽ പങ്കെടുക്കും. മാർച്ച് 12 ന്ഗുജറാത്തിലെത്തുന്ന അദ്ദേഹം ഗുജറാത്തിലെ സബർമതിയും രാജസ്ഥാനിലെ പൊഖ്‌റാനും സന്ദർശിക്കും, തുടർന്ന് മാർച്ച് 13ന് വിഡിയോ കോൺഫറൻസിലൂടെ ഗുജറാത്തിലെയും അസമിലെയും മൂന്നു പദ്ധതികളുടെ തറക്കല്ലിടും.

Related Articles

Latest Articles