Friday, March 29, 2024
spot_img

ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്‌ഷെ ഭീകരനെ പിടികൂടി എടിഎസ്; കാൺപൂരിൽ അറസ്റ്റിലായത് ഹബീബ്-ഉൽ-ഇസ്ലാം

മുംബൈ: ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് എടിഎസ്. ഹബീബ്-ഉൽ-ഇസ്ലാം എന്നറിയപ്പെടുന്ന സെയ്ഫുള്ളയെ കാൺപൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹറാൻപൂരിൽ നിന്ന് കഴിഞ്ഞ ദിവസം എടിഎസ് അറസ്റ്റ് ചെയ്ത മുഹമ്മദ് നദീം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെയ്ഫുള്ളയുടെ അറസ്റ്റ്.

ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടയാളാണ് എടിഎസിന്റെ പിടിയിലായ മുഹമ്മദ് നദീം. വാട്സാപ്പ്, ടെലഗ്രാം, ഐഎംഒ, ഫേസ്ബുക്ക്, മെസഞ്ചർ, ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുളള പ്ലാറ്റ്ഫോമുകളിലൂടെ ആയിരുന്നു ഇയാൾ പാകിസ്താനിലേക്ക് ബന്ധപ്പെട്ടിരുന്നത്.

ഹബീബ്-ഉൽ-ഇസ്ലാം എന്നറിയപ്പെടുന്ന സൈഫുള്ളയുമായി അടുത്ത ബന്ധമാണ് നദീമിനുണ്ടായിരുന്നത്. വെർച്വലായി ഐഡിൾ നിർമ്മിക്കുന്നതിൽ വിദഗ്ധനാണ് സെയ്ഫുള്ളയെന്ന് കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരർക്കായി വാട്‌സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ 50ലധികം വെർച്വൽ ഐഡികൾ ഇയാൾ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ അധികൃതർ അറിയിച്ചു

Related Articles

Latest Articles