Thursday, September 24, 2026

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 72 ലക്ഷം രൂപയുടെ സ്വർണവുമായി 2 പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസറ്റംസ് നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ നിന്ന് 1,531 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും പിടികൂടിയ സ്വർണത്തിന് വിപണയിൽ 72 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നാണ് വിവരം.

ചെർക്കള സ്വദേശി ഇബ്രാഹിം ഖലീൽ, ഹൊസ്ദുർഗ് സ്വദേശി അബ്ദുൾ ബാസിത്ത് എന്നിവരാണ് പിടിയിലായത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസും ഡിആർഐയും ചേർന്ന് പരിശോധന നടത്തുകയായിരുന്നു.

ഒരാഴ്ച മുമ്പും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അബുദാബിയിൽ നിന്നെത്തിയ ഗോഫസ്റ്റ് വിമാനത്തിലായിരുന്നു സ്വർണം. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമായിരുന്നു കണ്ടെത്തിയത്. സീറ്റിനടിയിൽ സൂക്ഷിച്ചിട്ടുള്ള ലൈഫ് ജാക്കറ്റിന് ഉള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.

Related Articles

Latest Articles