Thursday, December 18, 2025

കൊടുംഭീകരൻ മസൂദ് അസറിന് ഇപ്പോഴും വിഐപി പരിഗണന; പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി അമേരിക്ക

വാഷിംഗ്ടൺ: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമേരിക്ക (USA). ആഗോള ഭീകരരുടെ താവളമാണ് പാകിസ്ഥാൻ. ഇപ്പോഴിതാ അത് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് യുഎസ്. വിവിധ രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ 2020 ലെ റിപ്പോർ്ട്ടിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

അന്താരാഷ്‌ട്ര തലത്തിലെ സാമ്പത്തിക നിരോധനത്തിലടക്കം കരിമ്പട്ടികയിലുള്ള പാകിസ്ഥാന് കനത്ത തിരിച്ചടി നൽകുന്ന റിപ്പോർട്ടാണ് അമേരിക്കൻ വിദേശകാര്യവകുപ്പ് പുറത്തുവിട്ടത്. അതേസമയം ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന ഇന്ത്യയെ അമേരിക്ക പ്രശംസിച്ചു. പാകിസ്ഥാൻ ഭീകരതയെ ഇല്ലായ്മ ചെയ്യാൻ ഒരു നടപടിയും എടുക്കുന്നില്ല.

കൊടുഭീകരരെ എല്ലാ സൗകര്യവും നൽകി സംരക്ഷിക്കുകയാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനും ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനുമായ മസൂദ് അസറും ലഷ്കർ ഇ ത്വയ്ബയുടെ സജ്ജിദ്ദ് മിറും കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടും വേണ്ട നടപടികൾ എടുത്തിട്ടില്ലെന്നും അമേരിക്ക റിപ്പോർട്ടിൽ പറയുന്നു. ആകെ ഹാഫിസ് സയ്യദിനെയാണ് ജയിലിൽ ഇട്ടത്. എന്നാൽ എല്ലാ സൗകര്യങ്ങളും നൽകിയാണ് കൊടും ഭീകരനെ സംരക്ഷിക്കുന്നതെന്നും അമേരിക്ക ആരോപിക്കുന്നു.

അതേസമയം പല ഭീകര നേതാക്കളും ഭരണകൂടത്തിന്റെ വിഐപി പരിഗണനയിലാണുള്ളതെന്നും യുഎസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഭീകരസംഘടനകളെ നിയന്ത്രിക്കാമെന്ന് സമ്മതിച്ച പാകിസ്ഥാൻ ഒരുതരിപോലും മുന്നോട്ട് പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2015ലെ ദേശീയ ഭീകരവിരുദ്ധ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി.

Related Articles

Latest Articles