ഷോപ്പിയാൻ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ (Kashmir Attack). ഷോപ്പിയാൻ ജില്ലയിലെ സൈനോപോരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അതേസമയം ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. സൈനാപോരയിലെ ചെർമർഗിൽ പോലീസും സേനയും സംയുക്തമായി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മേഖലയിൽ അതീവജാഗ്രതയിലാണ് സൈന്യം. ഇക്കഴിഞ്ഞ ദിവസവും മേഖലയിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. കശ്മീരിലെ ബുദ്ാഗമിലെ സോൽവ ക്രാൽപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.

