ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘത്തിന് നേരെ ഭീകരർ ആക്രമണം. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ബന്ദിപ്പോരയില്‍ വിന്യസിച്ച പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ജവാന്റെ നില ഗുരുതരമാണെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികൾക്കായി പോലീസ് പ്രദേശം മുഴുവൻ വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീരിൽ (Jammu and Kashmir) ഭീകരർക്കെതിരെ സുരക്ഷാ സേനയുടെ തുടർച്ചയായ ഓപ്പറേഷൻ തുടരുകയാണ്. നേരത്തെ ഫെബ്രുവരി ഏഴിന് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.

