Friday, April 26, 2024
spot_img

ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് വീരമൃത്യു; കൂടെ കളിച്ചുകൊണ്ടിരുന്ന 7 വയസ്സുകാരി മകൾക്ക് ഗുരുതര പരിക്ക്

 

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം.ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരൻ വീരമൃത്യു വരിച്ചു. അൻച്ചാർ സ്വദേശി സെയ്ഫുള്ള ഖാദ്രിയാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറിലെ സൗര മേഖലയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. 7 വയസ്സുള്ള മകളെ എടുത്ത് കളിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വാഹനത്തിൽ എത്തിയ ഭീകര സംഘം അദ്ദേഹത്തിന് നേരെ തുടരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.

എന്നാൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പ്രദേശവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെയ്ഫുള്ളയ്‌ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ആക്രമിച്ച ഭീകരർക്കായി പോലീസും സുരക്ഷാ സേനയും പരിശോധന ആരംഭിച്ചു. അതേസമയം കഴിഞ്ഞ ആഴ്ച പുൽവാമയിലും സമാനമായ രീതിയിൽ പോലീസുകാരന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു.

Related Articles

Latest Articles