Monday, April 29, 2024
spot_img

പുൽവാമയിൽ ഏറ്റുമുട്ടൽ; ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരനെ വകവരുത്തി സൈന്യം

ശ്രീനഗർ: കശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം(Terrorist Killed In Pulwama). രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരനെയാണ് സൈന്യം അതിസാഹസികമായി പിടികൂടി വധിച്ചത്. പുൽവാമയിലാണ് സംഭവം. ഭീകരർ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.

എന്നാൽ ഭീകരന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഗന്ദേർബാലിലെ സെർച്ചിൽ സൈന്യത്തിന്റെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇവിടെ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. അതേസമയം
കഴിഞ്ഞ ദിവസം കുൽഗാമിലെ ഒഡോറയിൽ ബിജെപി സർപഞ്ചിനെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഷബീർ അഹമ്മദ് മിറിനെയാണ് ഭീകരസംഘം വെടിവച്ച് കൊന്നത്. ഷബീറിന്റെ വീടിന് സമീപത്തു നിന്നാണ് ആക്രമണം ഉണ്ടായത്. ഇതിനുപിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസമാണ് നാല് ഭീകരരെ സൈന്യം കശ്മീരിൽ അറസ്റ്റ് ചെയ്തത്. ജെയ്ഷെ മുഹമ്മദ് ഭീകരരായ ഉമർ ഫറൂഖ് ദർ, സൊരാജ് മൻസൂർ മാലിക്, ഇർഷാദ് അഹമ്മദ് ലോൺ, അഫ്‌നാൻ ജവീദ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്. വിശദമായി ചോദ്യം ചെയ്തതിൽ നിന്നും നാല് പേരും ജെയ്ഷെ മുഹമ്മദിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന് വ്യക്തമായിരുന്നു. രാജ്യത്തിന് പുറത്തു നിന്നും എത്തുന്ന ഭീകരർക്ക് ആയുധങ്ങൾ നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ഇവർ ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഭീകരർക്ക് ഒളിച്ച് താമസിക്കാൻ മേഖലയിൽ സഹായങ്ങൾ ചെയ്യുന്നതും ഇവരാണ്. ഇവരുടെ ഒളിത്താവളത്തിൽ നിന്നും സുരക്ഷാ സേന ആയുധങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles