Thursday, May 16, 2024
spot_img

“യഥാർത്ഥജീവിതം ഇന്ത്യയിലാണ്”; ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട പാക് ഭീകരന്റെ ഭാര്യ

ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട പാക് ഭീകരന്റെ ഭാര്യ (Wife of Slain Terrorist).
ഭീകരർക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടിൽ ഇന്ത്യയെ അനുകൂലിച്ചാണ് അവർ രംഗത്തെത്തിയത്. ഹൈദർപോര ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം വധിച്ച പാക് ഭീകരന്റെ ഭാര്യ റസിയ ബീബിയാണ് സൈന്യത്തെ പ്രശംസിച്ച് പരസ്യമായെത്തിയത്.

അതോടൊപ്പം ഭീകരത വളർത്തുന്ന പാകിസ്ഥാനെ റസിയ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അതേസമയം മുജാഹിദ് ആയി കൊല്ലപ്പെട്ടാൽ ഒരു ഭീകരനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കില്ലെന്നും റസിയ തുറന്നടിച്ചിരുന്നു. ഹൈദർപോര ഏറ്റുമുട്ടലിൽ സുരക്ഷാ സേനയ്‌ക്കെതിരെ പിഡിപി, നാഷണൽ കോൺഫറൻസ് തുടങ്ങിയ നേതാക്കൾ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഇതിനിടെയാണ് സുരക്ഷാസേനയെയും ഇന്ത്യയെയും പിന്തുണച്ച് പാക് ഭീകരന്റെ ഭാര്യ തന്നെ രംഗത്ത് വന്നിരിക്കുന്നത്. റസിയ കശ്മീർ സ്വദേശിനിയാണ്.

സിയ ബീബിയുടെ വാക്കുകൾ ഇങ്ങനെ:

“യഥാർത്ഥ ജീവിതം പാകിസ്താനിൽ അല്ല. അത് ഇന്ത്യയിൽ ആണ്. ഇസ്ലാമിന്റെ പേരിലാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നത്. ജമ്മു കശ്മീരിലെ യുവാക്കളെ നശിപ്പിക്കുന്നത് പാകിസ്താൻ ആണ്. പാക് ഏജന്റുമാരാണ് ഇവരെ വഴിതെറ്റിക്കുന്നത്. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിച്ച് അവരുടെ ജീവിതം നരക തുല്യമാക്കുക മാത്രമല്ല, മറിച്ച് അവരുടെ കുടുംബത്തെ ദുരിതക്കയത്തിൽ ശിഷ്ടകാലം ജീവിക്കാൻ വിടുക കൂടിയാണ് ഇത്തരക്കാർ ചെയ്യുന്നതെന്നും പറഞ്ഞു. ഇത്തരം ഏജന്റുകളുടെ സ്വാധീനവലയത്തിൽ ആരും പെട്ടുപോകരുതെന്ന് നിർദ്ദേശിച്ച റസിയ ഒരു സാഹചര്യത്തിലും ആരും മുജാഹിദ് ആകരുതെന്നും അഭ്യർത്ഥിച്ചു.

Related Articles

Latest Articles