Sunday, June 16, 2024
spot_img

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം രാത്രി 7.30ന്; ജയ്‌സ്വാൾ ഓപ്പണറാകും

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്. യുവതാരം യശസ്വി ജയ്‌സ്വാൾ ഇന്ത്യക്കായി ഇന്ന് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. ജയ്‌സ്വാൾ തനിക്കൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ അറിയിച്ചു. ഇതോടെ ശുഭ്മാൻ ഗിൽ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങും

ഗില്ലിന്റെ തന്നെ ആവശ്യപ്രകാരമാണ് മൂന്നാം നമ്പറിലേക്ക് മാറ്റുന്നതെന്ന് രോഹിത് അറിയിച്ചു. കോഹ്ലി നാലാം നമ്പറിലും രഹാനെ അഞ്ചാം നമ്പറിലും ഇറങ്ങും. രണ്ട് സ്പിന്നർമാർ ഇന്ന് കളിക്കുമെന്നാണ് രോഹിത് അറിയിച്ചിരിക്കുന്നത്. ഇതോടെ അശ്വിനും ജഡേജയും ടീമിലെത്തുമെന്ന് ഉറപ്പായി. വിക്കറ്റ് കീപ്പറായി ആര് വരുമെന്നതിൽ സ്ഥിരീകരണമില്ല. കെ എസ് ഭരതും ഇഷാൻ കിഷനുമാണ് കീപ്പർമാരായി ടീമിലുള്ളത്. ഇഷാനാണ് കൂടുതൽ സാധ്യത കാണുന്നത്.

Related Articles

Latest Articles