Friday, October 2, 2026

അസമില്‍ കോടികൾ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍

അസം: കോടികൾ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍. അസമിലെ കര്‍ബി ആങ്‌ലോങ് ജില്ലയില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. ഒരു രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് പോലീസ് ആങ്‌ലോങിലെത്തി പരിശോധന നടത്തിയത്.

15 കോടി രൂപയോളം വിലമതിക്കുന്ന 1.6 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും അസം പോലീസ് അറിയിച്ചു. മണിപ്പൂരില്‍നിന്നുള്ള ഒരു ട്രക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പോലീസിനെ പ്രശംസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. അസം മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles