Sunken Taiwanese warship
ബാങ്കോക്ക്: തായ്ലൻഡ് ഉൾക്കടലിൽ ഇന്നലെ രാത്രിയിലുണ്ടായ കൊടുങ്കാറ്റിൽ തായ് നാവികസേനയുടെ യുദ്ധ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 33 നാവികരെ കാണാതായി.ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൈനികരെ കണ്ടെത്തുന്നതിനായി അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചതായി നാവികസേന വ്യക്തമാക്കി .
എച്ച്ടിഎംഎസ് സുഖോതായ് എന്ന യുദ്ധ കപ്പലാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ മുങ്ങുകയായിരുന്നു. 106 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയിൽ ഒറ്റരാത്രികൊണ്ട് 73 പേരെ രക്ഷിക്കാനേ സൈന്യത്തിന് കഴിഞ്ഞുള്ളു . ബാക്കി 33 പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് നാവിക സേന.
നിലവിൽ സംഭവത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രക്ഷപ്പെടുത്തിയ മൂന്ന് ജീവനക്കാരുടെ നില ഗുരുതരമായി തുടരുകയാണ് . കപ്പലിൽ വെള്ളം കയറിയതിനെ തുടർന്ന് കപ്പലിന്റെ ഹൾ വെള്ളത്തിനടിയിലാകുകയും പവർ റൂം ഷോർട്ട് സർക്യൂട്ടാകുകയും ചെയ്തതായാണ് അപകടകാരണമെന്നാണ് അധികൃതർ പറയുന്നത്. 1987 മുതൽ ഉപയോഗിക്കുന്ന യുഎസ് നിർമ്മിത യുദ്ധ കപ്പലാണ് അപകടത്തിൽപ്പെട്ട സുഖോതായ്.
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…