Friday, May 17, 2024
spot_img

ഒമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍

ഷാര്‍ജ: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള ഒമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍ നടക്കു൦.ഒക്ടോബര്‍ 10 മുതല്‍ 15 വരെ അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് റിസപ്ഷന്‍ സെന്ററിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ആനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഫീച്ചറുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയടക്കം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

43 രാജ്യങ്ങളില്‍ നിന്നുള്ള 95 സിനിമകളാണ് പ്രദര്‍ശനത്തിലുള്ളത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചലച്ചത്രോത്സവും സംഘടിപ്പിക്കുന്നത്. അല്‍ സഹിയ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Related Articles

Latest Articles