Monday, December 15, 2025

‘അപകടം നടന്നത് ഒരാഴ്ച മുന്‍പ്, ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല’; പ്രതികരിച്ച് തങ്കച്ചന്‍ വിതുര

തിരുവനന്തപുരം: മിമിക്രി താരവും ചാനലുകളിലെ കോമ‍ഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന് അപകടത്തിൽ ​ഗുരുതരമായി പരിക്കുപറ്റി എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്ത പരന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വാർത്തയിൽ പ്രതികരിച്ച് തങ്കച്ചൻ തന്നെ രംഗത്തെത്തിരിക്കുകയാണ്.

”എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല.”തങ്കച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാറും ജെ സി ബിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് പരിക്കേറ്റെന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരിക്കേറ്റ തങ്കച്ചന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു.

Related Articles

Latest Articles