Sunday, May 5, 2024
spot_img

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി, പിടിയിലായത് 33 വർഷത്തിന് ശേഷം,അറസ്റ്റിലായത് നടക്കാവ് സ്വദേശി മുഹമ്മദ് സലാൽ

കോഴിക്കോട് : നടക്കാവ് സ്‌റ്റേഷൻ പരിധിയിൽ 1990ൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 33 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് കണ്ണൂരിൽ വെച്ച് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങി വിചാരണക്ക് കോടതിയിൽ ഹാജരാകാതെ പോലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 2013 മുതൽ കോടതി ഇയാളെ രണ്ട് കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗംലം പോലീസ് സ്‌റ്റേഷൻ പരിധികളിൽ 1990 കാലത്ത് നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. വർഷം ഇത്രയുമായതിനാൽ പോലീസ് അന്വേഷിച്ച് വരില്ലെന്ന് കരുതി കോഴിക്കോടുള്ള താമസ സ്ഥലം ഒഴിവാക്കി കണ്ണൂരിൽ ജില്ലയിൽ വീട് വാടകക്കെടുത്ത് ആർഭാട ജീവിതം നയിച്ച് വരികയായിരുന്നു പ്രതി.

Related Articles

Latest Articles