Friday, May 17, 2024
spot_img

സ്കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി നഴ്സിനെ കടന്നുപിടിച്ചു; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

തൊടുപുഴ: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ നഴ്സിനു നേരെ ലൈംഗികാതിക്രമം. നഴ്സിന്റെ സ്കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നുപിടിക്കുകയായിരുന്നു. തൊടുപുഴ വണ്ണപ്പുറത്തു വ്യാഴാഴ്ച രാത്രി 8.30നാണ് ആക്രമണമുണ്ടായത്.

സ്വകാര്യ ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആക്രമണം. വണ്ണപ്പുറം ടൗണിൽനിന്നു വീട്ടിലേക്കുള്ള ചെറിയ വഴി തിരിയാൻ സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ പിന്നിൽ നിന്ന് ബൈക്കിലെത്തിയാണ് ഉപദ്രവിച്ചത്. ഭയന്നുപോയ യുവതി സ്കൂട്ടർ നിർത്തി ശബ്ദമുണ്ടാക്കി. ഇതോടെ അക്രമി ബൈക്ക് തിരിച്ചു വേഗത്തിലോടിച്ചു കടന്നു കളഞ്ഞു. കാളിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങി.

Related Articles

Latest Articles