Friday, May 17, 2024
spot_img

ധോണിയെ ഇനി കുങ്കിയാക്കാനുള്ള ശ്രമത്തിലേക്ക് ; ഇന്നുമുതൽ ഭക്ഷണം നൽകും,പ്രത്യേക പപ്പാനേയും കുക്കിനേയും നിയമിക്കും

പാലക്കാട് : ഇന്നലെ മയക്കുവെടി വെച്ച് പിടിച്ച കാട്ടുകൊമ്പൻ പി ടി സെവൻ എന്ന ധോണിയെ കുങ്കിയാനയ്ക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. ധോണിക്ക് ഇന്നുമുതൽ ഭക്ഷണം നൽകി തുടങ്ങും.മയക്കുവെടി നൽകുകയും ടോപ് അപ് കുത്തിവയ്പ് നൽകുകയും ചെയ്തതിനാൽ ഇന്നലെ പച്ചവെള്ളം മാത്രമാണ് നൽകിയത്.ഇനി മുതൽ വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക.കൂട്ടിലായ ശേഷം ധോണി പ്രതിഷേധം ഒന്നും കാട്ടാത്തത് ആനയെ മെരുക്കാനുള്ള നടപടികൾക്ക് വേ​ഗം കൂട്ടും.

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് പറഞ്ഞിരുന്നു. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തുമെന്നും അതിനായി പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ആഴ്ചകളിൽ വയനാട് ടീമിൻ്റെ സേവനം വേണം. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും.

Related Articles

Latest Articles