Sunday, May 19, 2024
spot_img

കേരളം കണ്ട ഏറ്റവും വലിയ വംശഹത്യക്ക് ഇന്ന് നൂറ്റിരണ്ട്‍ ആണ്ട് ! ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ലഹള, ഹിന്ദുക്കളെ കൊന്നൊടുക്കാനുള്ള കാരണമാക്കി മാറ്റിയതാര് ? കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ രാഷ്ട്രീയ ഹിജഡകളുടെ ലക്ഷ്യമെന്തായിരുന്നു ? മാപ്പിള ലഹളയ്ക്ക് ഇന്ന് 102 വർഷങ്ങൾ

ഇന്ന് ഓഗസ്റ്റ് ഇരുപത്. 102 വർഷങ്ങൾക്ക് മുൻപ് ഇതേ ദിനത്തിലാണ് ചരിത്രം കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ ഹിന്ദു വേട്ട അരങ്ങേറിയത്. കാർഷിക വിളകൾക്ക് കപ്പം കൂട്ടിയ ബ്രിട്ടീഷുകാർക്കു നേരെ എന്ന പേരിൽ ആരംഭിച്ച മാപ്പിള ലഹള ഒടുവിൽ ഹിന്ദു മത വിശ്വാസികളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന കൊടും ക്രൂരതയായി രൂപം പ്രാപിക്കുകയായിരുന്നു. അതിനവർ ന്യായമായി പറഞ്ഞത് ഹൈന്ദവ പ്രമാണികൾ തങ്ങളുടെ ലഹളയെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നു എന്നാണ്. എന്നാൽ ഹിന്ദുമത വിശ്വാസികളായ സാധാരണക്കാരാണ് ഏറ്റവും കൂടുതൽ ആക്രമണത്തിനിരയായത്. ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കപ്പെടുകയോ, വധിക്കപ്പെടുകയോ, പാലായനം ചെയ്യപ്പെടുകയോ ഉണ്ടായെന്നും ഒരു ലക്ഷത്തിലധികം പേരെ ഇത് ബാധിച്ചുവെന്നാണ് ആനി ബസന്റ് അന്ന് തന്റെ റിപ്പോർട്ടിൽ എഴുതിയത്.

ഹിന്ദു ജനങ്ങളെ വെട്ടി കൊന്ന ശേഷം മൃതശരീരങ്ങൾ വലിച്ചറിഞ്ഞു എന്ന് പറയുന്ന “തൂവൂർ കിണർ” ഇന്നത്തെ മലപ്പുറം ജില്ലയിൽ ഇന്നും കാണാം. അന്ന് അരങ്ങേറിയത് പറയാൻ പോലും അറയ്ക്കുന്ന കൊടും ക്രൂരതകളാണ്. ഗർഭിണിയായ സ്ത്രീകളുടെ നിറവയർ വെട്ടി പിളർന്നു. അനേകായിരം നിരപരാധികളുടെ തലകൾ വെട്ടി എറിഞ്ഞു.

അമ്മമാരെയും പെണ്മക്കളെയും അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും കൈകൾ ബന്ധിച്ച ശേഷം, അവരുടെ മുന്നിലിട്ട് അതിക്രൂരമായി പീഡിപ്പിച്ചു. സ്വന്തം കുഞ്ഞുങ്ങളെ വാൾതലപ്പിനു വിട്ടു കൊടുക്കാതെ അമ്മമാർ കിണറിൽ എറിഞ്ഞു. ഉറ്റവരുടെ ശവശരീങ്ങൾക്ക് നടുവിൽ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തിൽ വാൾ വച്ച് മതം മാറ്റി. എന്നാൽ അന്ന് കൊടും ക്രൂരതകൾക്ക് നേതൃത്വം നൽകിയവർ പിന്നീട് നടന്ന വോട്ട് രാഷ്ട്രീയത്തിൽ സ്വാതന്ത്ര്യ സമരസേനകളായി വാഴ്ത്തപ്പെട്ടു.

മലബാറിലെ ഈ വംശീയ ഉന്മൂലനം “മാപ്പിള ലഹള ” എന്ന പേരിൽ വിശുദ്ധവൽക്കരിക്കപ്പെട്ടു. അതും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിയിണക്കാൻ ചില പ്രത്യേക ചരിത്രകാരന്മാർ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ ഭരണഘടനാ ശിൽപി അംബേദ്കറും, അനീ ബെസന്റും, കെ കേളപ്പനും വീര സവർക്കറും കുമാരനാശാനും സത്യത്തെ പുറത്തു കൊണ്ടുവരാൻ ശ്രമിച്ചതിനാൽ അന്ന് നടന്ന ഈ വംശഹത്യ ചരിത്രത്താളുകളിൽ അൽപ്പമെങ്കിലും ഇടം നേടി. അംബേദ്കർ അദ്ദേഹത്തിന്റെ ” Pakistan or Partition of India” എന്ന പുസ്തകത്തിൽ മലബാറിലെ മാപ്പിള ലഹളയുടെ മറവിൽ നടന്ന ഹിന്ദു വംശഹത്യയെ കുറിച്ച്, അന്ന് നടന്ന രക്തം ഉറഞ്ഞു പോകുന്ന കൊടും ക്രൂരതയെ കുറിച്ച് ഇങ്ങനെ എഴുതി

“ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം ആയിരുന്നു മാപ്പിള ലഹള എങ്കിൽ അത് മനസ്സിലാക്കാമായിരുന്നു . എന്നാൽ അവിടെ നടന്നത് ഒരു ഹിന്ദു വംശിയഹത്യ തന്നെയായിരുന്നു .. ബലാൽക്കാരമായി മതം മാറ്റുക, ക്ഷേത്രങ്ങൾ തച്ചു തകർക്കുക, സ്ത്രീകളെ മാനഭംഗപെടുത്തുക, ഗർഭിണിയുടെ വയർ കുത്തി കീറുക തുടങ്ങിയ ക്രൂരതകൾ ആണ് അവിടെ നടന്നത് ഈ സംഭവത്തിൽ പരിക്കേറ്റ്, കൊല്ലപ്പെട്ട , മതം മാറ്റപ്പെട്ടവർ എത്രയാണെന്ന് പോലും അറിയില്ല പക്ഷെ അതൊരു വലിയ സംഖ്യ ആണെന്ന് ഉറപ്പാണ്.

“ചെമ്പകശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ മേലത്തൂരെ നായർ സ്ത്രീയോട് ചെയ്ത ക്രൂരത എന്നിൽ അറപ്പും വെറുപ്പും, ധാർമ്മിക രോഷവും ഉളവാക്കി .. ലഹളക്കാർ അവരെ നഗ്നയാക്കി കൈകൾ പിന്നിൽ കെട്ടിയ ഭർത്താവിനും സഹോദരന്മാർക്കും മുന്നിൽ നിർത്തി മാനഭംഗപ്പെടുത്തി ആ കാഴ്ച കാണാൻ ആവാതെ കണ്ണുകൾ അടച്ച അവരുടെ ഭർത്താവിനെയും സഹോദരങ്ങളെയും വാൾ മുന തുമ്പിൽ കണ്ണ് തുറന്നു വച്ച് കാണുവാൻ നിർബന്ധിതരാക്കി ഈ സംഭവത്തെ പറ്റി എഴുതുവാൻ തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു.” ആനി ബസന്റ് എഴുതിയത് ഇങ്ങനെയായിരുന്നു.

ആ വംശഹത്യ നടത്തിയ നരാധമാന്മാരുടെ പിന്മുറക്കാർ NDF, പോപ്പുലർ ഫ്രണ്ട്, സിമി, കാമ്പസ് ഫ്രണ്ട് എന്നിങ്ങനെ അതെ വിഷവും പേറി നടക്കുന്നുണ്ട് ചരിത്രം തിരുത്താൻ കൂലിയെഴുതുകാർ ഉള്ളപ്പോൾ ഏതു ചോരപ്പാടും മായ്ക്കാൻ കഴിയും എന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ എന്ന വിശ്വാസം ആണ് അവരുടെ ബലം, അതിന്റെ കൂടെ കപടതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിൻബലവും അവർക്ക് ലഭിക്കുമ്പോൾ യഥാർത്ഥ ചരിത്രം വെളിച്ചത്തിൽ നിന്ന് മറയ്ക്കപ്പെടുന്നു. അവർ നിർമ്മിച്ച ചരിത്രം പ്രചരിക്കുന്നു

Related Articles

Latest Articles