Sunday, May 19, 2024
spot_img

പോലീസ് ജോലികിട്ടാൻ ഉയരക്കുറവ് തടസം;
തലയിൽ വാക്‌സ് തേച്ച് ഉയരം കൂട്ടി പോലീസ് ഫിസിക്കൽ ടെസ്റ്റിനെത്തി ഉദ്യോഗാർത്ഥി!!
കള്ളി പുറത്തായതോടെ ഫിസിക്കൽ ടെസ്റ്റിൽ നിന്ന് പുറത്താക്കി

ഹൈദരാബാദ്: സംസ്ഥാന പോലീസ് സേനയിലേക്ക് കയറി പറ്റാനുള്ള വനിതാ ഉദ്യോഗാർത്ഥി നടത്തിയ നിയമവിരുദ്ധ നീക്കം പിടികൂടി പോലീസ്. ഫിസിക്കൽ ടെസ്റ്റിനിടെ പോലീസുകാരെ കബളിപ്പിക്കാൻ
ശ്രമിച്ച ഉദ്യോഗാർത്ഥിയാണ് പിടിയിലായത് . യഥാർത്ഥ ഉയരത്തേക്കാൾ കൂടുതൽ തോന്നുന്നതിനായി ഉദ്യോഗാർത്ഥി തലയിൽ എം-സീൽ വാക്‌സ് തേച്ചുപിടിപ്പിച്ചിരുന്നു. പരിശോധനയിൽ ഇത് കണ്ടെത്തിയതോടെ വനിതാ ഉദ്യോഗാർത്ഥിയെ ഫിസിക്കൽ ടെസ്റ്റിൽ നിന്നും പുറത്താക്കി.

തെലങ്കാനയിലെ മഹാഭുവനേശ്വറിൽ പോലീസ് കോൺസ്റ്റബിളിനും സബ് ഇൻസ്‌പെക്ടറിനും വേണ്ടി ഫിസിക്കൽ ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഇതിലായിരുന്നു വനിതാ ഉദ്യോഗാർത്ഥിയും പങ്കെടുത്തത്. ഉയരം അളക്കുന്നതിനായി ഇലക്ട്രോണിക് ഹൈറ്റ് മെഷറിംഗ് ഡിവൈസിന് മുകളിൽ ഉദ്യോഗാർത്ഥി കയറി നിന്നു. എന്നാൽ ഇലക്ട്രോണിക് ഡിവൈസിന്റെ സെൻസർ പ്രവർത്തിച്ചില്ല. തുടർന്ന് ഉദ്യോഗാർത്ഥിയുടെ തല തൊട്ടു നോക്കിയപ്പോൾ പോലീസുകാർക്ക് സംശയം തോന്നുകയായിരുന്നു.

മുടിയുടെ ഇടയിൽ എം-സീൽ വാക്‌സ് ആണ് വനിതാ ഉദ്യോഗാർത്ഥി വച്ചിരുന്നത്. ഉയരം കൂടുതൽ തോന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം. കള്ളി പുറത്തായതോടെ ഉദ്യോഗാർത്ഥിയെ എസ്പിക്ക് മുമ്പിൽ ഹാജരാക്കി. യുവതിയെ ടെസ്റ്റിൽ നിന്നും അയോഗ്യയാക്കി പുറത്താക്കി .

Related Articles

Latest Articles