Saturday, May 4, 2024
spot_img

‘കേസ് റദ്ദാക്കണം,വഞ്ചിച്ചത് സംഘാടകർ’;സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

കൊച്ചി:എറണാകുളം ക്രൈംബ്രാഞ്ച് എടുത്ത വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. 2019 ഫെബ്രുവരിയൽ കൊച്ചിയിലെ വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നാണ് താരത്തിന്‍റെ ആവശ്യം.

വഞ്ചിച്ചത് സംഘാടകരെന്നാണ് താരത്തിന്‍റെ വാദം. പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറി. പരിപാടി അവതരിപ്പിക്കാൻ കൊച്ചിയിൽ എത്തിയെങ്കിലും കരാർ പാലിക്കാൻ സംഘാടകർക്കായില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേരാണ് ഹർജി നൽകിയത്. 2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിൽ സണ്ണി ലിയോണ്‍ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.

Related Articles

Latest Articles