Monday, May 6, 2024
spot_img

പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുകുന്നു; ഹർത്താലിന്റെ മറവിൽ കേരളത്തിൽ നടത്തിയ അക്രമങ്ങളെ കുറിച്ച് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി:രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടും കേരളത്തിൽമാത്രമാണ് ഹർത്താലും അക്രമങ്ങളുംനടന്നതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് കേരളത്തിലുടനീളം നടത്തിയ ആക്രമണങ്ങളെ പറ്റി നിർദേശങ്ങൾ നല്കാൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു.കേന്ദ്ര ആഭ്യന്തര മന്ദ്രാലയമാണ് റിപ്പോർട്ട് തേടിയത്.

കഴിഞ്ഞ ദിവസം ഉണ്ടായ ഹർത്താലിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പോപ്പുലർ ഫ്രണ്ടുകാർ അക്രമം അഴിച്ച് വിട്ടിരുന്നു.70 കെ എസ് ആർ ടിസി ബസ്സുകൾ ഉൾപ്പടെ നിരവധി സ്വകാര്യ വാഹനങ്ങളും അവർ ആക്രമിച്ചു.പോലീസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു.സംഭാവത്തോടനുബന്ധിച്ച് 281 കേസുകളാണ് എടുത്തിട്ടുള്ളത്.ഇത്തരത്തിലുള്ള കേസുകളെ പറ്റി വിശദമായ റിപ്പോർട്ടുകളാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles