Thursday, September 24, 2026

കാലാവർഷമിങ്ങെത്തി…! മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്,നിരവധി ജില്ലകളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ

തിരുവനന്തപുരം:കാത്തിരുന്ന് കാത്തിരുന്ന് കാലവർഷം എത്തിയിരിക്കുകയാണ്. പ്രവചിച്ചതിലും മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷം എത്തിയത്.ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.പത്തു ജില്ലകളിലാണ് പ്രധാനമായും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയത്.ഇതിന്റെ ഭാഗമായി ജഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്ര ചുഴലിയായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് തുടര്‍ന്നുള്ള 3 ദിവസം വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles