Saturday, May 4, 2024
spot_img

അടുത്ത കരച്ചിലിന് സമയമായി, പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഏഴു ദിവസത്തിനുള്ളിൽ നടപ്പുലാക്കും, സൂചന നൽകി കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ!

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത 7 ദിവസത്തിനുള്ളിൽ CAA നടപ്പിലാക്കും. ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം നിയമം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലുടനീളം CAA നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും’- സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വീപിൽ നടന്ന പൊതുയോഗത്തിൽ ശന്തനു താക്കൂർ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സിഎഎ നടപ്പാക്കുമെന്നും അത് ആർക്കും തടയാനാകില്ലെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ അമിത് ഷാ പറഞ്ഞിരുന്നു.സിഎഎയെ എതിർക്കുന്ന തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

Related Articles

Latest Articles