Sunday, January 11, 2026

രാജ്യം കുതിക്കുകയാണ്; പ്രതിദിന റോഡ് നിര്‍മ്മാണത്തിൽ ലോക റെക്കോര്‍ഡ് നേടി ഭാരതം

ദില്ലി: പ്രതിദിന റോഡ് നിര്‍മാണത്തില്‍ രാജ്യത്തിന് ലോക റെക്കോര്‍ഡ്. 38 കിലോമീറ്ററിന്റെ റോഡാണ് പ്രതിദിനം ഇപ്പോൾ രാജ്യത്ത് നിര്‍മ്മിക്കുന്നത്. ഇനി 38 കിലോമീറ്റർ എന്നത് 100 കിലോമീറ്ററില്‍ അധികമായി ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി വ്യകത്മാക്കി.

മാത്രമല്ല അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതവും, സുതാര്യവും, പെട്ടെന്നുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും ആയിരിക്കണമെന്ന് CII-യുടെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം അന്താരാഷ്ട്ര കമ്പനികളില്‍ നിന്ന് ജിപിഎസ് ഉപയോഗിച്ചുള്ള ട്രാക്കിംഗ് സംവിധാനത്തിനായി നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും. ഇത് സംബന്ധിച്ച വ്യക്തമായ നയം മൂന്ന് മാസത്തിനുളില്‍ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles