Saturday, May 4, 2024
spot_img

‘അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീഗുരവേ നമഃ’; ഗുരുസങ്കല്‍പ്പത്തിനു മുന്നില്‍ ശിരസ്സാ നമിക്കുന്ന ദിനം; ഇന്ന് ഗുരുപൂർണ്ണിമ

ഇന്ന് ഗുരു പൂർണിമ ദിനം. ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. ഹിന്ദു മത വിശ്വാസികൾക്ക് ഇത് വേദവ്യാസന്റെ ജന്മദിനമാണ്. വേദവ്യാസജയന്തി ദിവസമായ ഈ ദിനം വ്യാസപൂർണ്ണിമ എന്നും, ഗുരുപൂർണ്ണിമ എന്നും അറിയപ്പെടുന്നു.
അദ്ധ്യാത്മമാർഗ്ഗത്തിൽ പ്രയാണം ചെയ്യുന്ന ഏവർക്കും ഈ ദിനം മറ്റു വിശേഷദിനങ്ങളേക്കാളെല്ലാം പവിത്രമാണ്. ഭാരതമെങ്ങുമുള്ള എല്ലാ പരമ്പരകളിലും പെട്ട സന്യാസാശ്രമങ്ങളിൽ ഈ ദിനം സമുചിതമായി ആചരിക്കപ്പെട്ടു വരുന്നു.

ഭാരതസംസ്ക്കാരത്തിന്റെ ആധാര ശിലകളായ വേദങ്ങളും ഉപനിഷത്തുക്കളും, പുരാണങ്ങളും, സ്മൃതികളും ഗുരുസങ്കല്‍പ്പത്തിന്റെ മഹത്വത്തെ വാഴ്ത്തുന്നു. ഈ ഗുരുസങ്കല്‍പ്പത്തിനു മുന്നില്‍ ശിരസ്സാ നമിക്കുന്ന ദിനമാണ് ഗുരുപൂര്‍ണിമ. അന്ധകാരത്തിൽ പെട്ട് സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്നയാളാണ് ഭാരതത്തിന്റെ ഗുരുസങ്കല്പം. മനുഷ്യന് യഥാർത്ഥ ജ്ഞാനം പ്രദാനം ചെയ്ത് അവന് ജീവിതത്തിൽ മുന്നോട്ടു പോകാൻ വഴി കാണിക്കുന്നവനാണ് ഗുരു.

ഗു, രു എന്നീ സംസ്‌കൃത അക്ഷരങ്ങൾ ചേർന്നാണ് ‘ഗുരു ‘ എന്ന വാക്ക് രൂപം കൊണ്ടത്. സംസ്‌കൃതത്തിൽ ഗു’ എന്നാൽ അന്ധകാരം എന്നും രു’ എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത്, മനുഷ്യന്റെ മനസിലെ അന്ധകാരത്തെ ഇല്ലാതാക്കുന്നവനാണ് ഗുരു. ജീവിതത്തിൽ ഗുരുക്കന്മാരുടെ പങ്ക് വളരെ വലുതാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഗുരുപൂർണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നത്.

ഗുരുപൂര്‍ണ്ണിമ ദിവസം ജനങ്ങള്‍

ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വര,
ഗുരു സാക്ഷാത് പരബ്രഹ്മ,
തസ്‌മൈ ശ്രീ ഗുരവേ നമഃ

എന്ന ശ്ളോകം ഉരുവിടുന്നു.

Related Articles

Latest Articles