Friday, May 17, 2024
spot_img

‘രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്ന ദിവസം, ഒരിക്കലും മറക്കില്ല…!’ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം കണ്ട ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് 26/11 എന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”നവംബർ 26, മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോരുത്തർക്കും ശ്രദ്ധാഞ്ജലികൾ.. ഭീകരരിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ഓരോ ധീരജവാന്മാർക്കും പ്രണാമം.. ഈ ദിനം നമുക്കൊരിക്കലും മറക്കാൻ കഴിയില്ല.. നമ്മുടെ രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്ന ദിവസമാണ് ഇന്ന്.. മുംബൈ നഗരത്തെയും രാജ്യത്തെ മുഴുവനും ഭീകരർ വിറപ്പിച്ച ദിനം. ആ ഭീകരാക്രമണത്തിൽ നിന്നും ഇന്ന് നാം കരകയറി. അത് ഭാരതത്തിന്റെ കഴിവ് തന്നെയാണ്. എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി ഭീകരതയെ അടിച്ചമർത്താൻ നമുക്കിന്ന് സാധിക്കുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles