Thursday, May 9, 2024
spot_img

ബഫർ സോൺ വിഷയം ;പരാതി നൽകാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും,സമയം കഴിഞ്ഞ് വരുന്ന പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ സ്വീകരിക്കില്ല,സ്ഥലപരിശോധന വരും ദിവസങ്ങളിൽ

പ്രശ്നം: ബഫർ സോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.സമയ പരിധിക്ക് ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. സ്ഥലപരിശോധ‍ന പൂർത്തിയാക്കി വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺ‍മെന്റ് സെന്ററിന്റെ അസറ്റ് മാ‍പ്പർ ആപ് ഇന്നലെ തകരാറിലായിരുന്നു. ഇത് നേരിട്ടുള്ള സ്ഥലപരിശോധ‍നയെ ബാധിച്ചിരുന്നു.

തുടർന്ന് ജില്ലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന മുടങ്ങിയതിനാൽ പുതുതായി കണ്ടെത്തിയ നിർമി‍തികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല. ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെൽപ് ഡെസ്കുകളിൽ ലഭിച്ചത്. ഇതിൽ 17,054 എണ്ണത്തിൽ മാത്രമാണ് തീർപ്പാക്കിയത്.

Related Articles

Latest Articles