കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപത്ത് ആത്മഹത്യ ചെയ്ത വനവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വിശ്വനാഥനുമായി സംസാരിച്ച ആറ് പേരെ പോലീസ് തിരിച്ചറിഞ്ഞു. അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്ത് വരുകയാണ്.
ഇവർ വിശ്വനാഥനെ തടഞ്ഞുവെച്ച ആളുകളല്ലെന്നും ആശുപത്രിയിൽ ഉണ്ടായ രോഗികളുടെ കൂട്ടിരിപ്പുകാരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്നും ശേഖരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

